gulf
എറണാകുളം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോള പാര്ക്കിന് സമീപത്തുവെച്ചാണ് കുഴഞ്ഞുവീണത്.
ഷാര്‍ജയില്‍ പാചകത്തൊഴിലാളിയായി ജോലിചെയ്യുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോള പാര്ക്കിന് സമീപത്തുവെച്ചാണ് കുഴഞ്ഞുവീണത്.
gulf
വ്യോമയാന കുടുംബത്തിലേക്ക് പുതിയൊരാള്‍കൂടി; വരുന്നു, റിയാദ് എയര്‍
റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
gulf
“അന്നം നൽകിയ രാജ്യത്തിന് ജീവരക്തം” ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി
സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.
സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം” എന്ന മുദ്രാവാക്യവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു.

സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്. രാവിലെ 8 മണി മുതൽ തുടങ്ങിയ ക്യാമ്പിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം പ്രവർത്തകരാണ് പങ്കെടുത്തത്.

സൗദിയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം വീണ്ടും തെളിയിക്കുന്നതിനൊപ്പം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് കരുത്തായ സൗദി അറേബ്യയോടുള്ള നന്ദിപ്രകടനമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ വ്യക്തമാക്കി.
സെൻട്രൽ കമ്മറ്റി നേതാക്കളായ വി പി മുസ്തഫ, ഹുസൈൻ കരിങ്കര, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വയനാട്, അഷ്റഫ് താഴേക്കോട്, സാബിൽ മമ്പാട്, ഇസഹാക്ക് പൂണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി മേധാവി അഹ്മദ് സഹ്റാനി ക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന കർമം നിർവഹിച്ചു. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ വർഷവും നൂറ് കണക്കിനെ രക്ത ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന ഈ സേവനം പൊതു സമൂഹത്തിന് ഒരു മാതൃകയാണെന്നും നിങ്ങളുടെ ഈ പ്രവർത്തനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
GULF
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് അന്തരിച്ചു
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്
ഷാര്‍ജ: രാജകുടുംബാംഗത്തിന്റെ വിയോഗത്തില്‍ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ അല്‍ ജുബൈല്‍ ഖബറിസ്ഥാനില്‍ ഖബറടക്കം നടത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഖാചരണം.
-
kerala2 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News2 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും

