india
എം.ബി.ബി.എസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂർ സ്വദേശി കർണാടകയിൽ പാമ്പ് കടിയേറ്റ് മരിച്ചു
ബംഗളുരുവില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളേജിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം
എം.ബി.ബി.എസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകയിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന അദിത് ബാലകൃഷ്ണനാണ് മരിച്ചത്.
ബംഗളുരുവില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളേജിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുവെച്ച് അദിതിന് പാമ്പുകടിയേറ്റതായാണ് സംശയിക്കുന്നത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ താമസസ്ഥലത്തേക്ക് പോയി.
അദിതിന്റെ അമ്മയും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. താമസസ്ഥലത്തെത്തിയശേഷം ബാത്ത് റൂമില്‍ കയറിയ അദിത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍വെച്ച് നടത്തിയ പരിശോധനയിലാണ് കാലില്‍ പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ പാമ്പിന്‍വിഷം കണ്ടെത്തിയിരുന്നു.
ശശി തരൂര്‍ എം.പി ഉള്‍പ്പടെ പങ്കെടുത്ത ബിരുദദാന ചടങ്ങിന് ശേഷമാണ് അദിതിന് പാമ്പുകടിയേറ്റത്. ചടങ്ങില്‍ ശ്രീ സിദ്ദാര്‍ഥ ഹയര്‍ എജ്യൂക്കേഷന്‍ ചാന്‍സലറും കര്‍ണാടകത്തിലെ ആഭ്യന്തരമന്ത്രിയുമായ ജി പരമേശ്വരയും പങ്കെടുത്തിരുന്നു.കുട്ടിയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകും. അദിതിന്റെ സംസ്‌ക്കാര ചടങ്ങ് ഇറ്റലിയിലുള്ള പിതാവ് എത്തിയതിന് ശേഷമായിരിക്കും നടത്തുക.
india
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
india
ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
india
ഛണ്ഡീഗഢ് റോസ് ഗാർഡനിലെ വനിതാ ടോയ്‌ലറ്റിൽ ദുരൂഹമായി മരിച്ച നിലയിൽ
കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ കണ്ടെത്തി
ഛണ്ഡീഗഢിലെ സെക്ടർ–16 റോസ് ഗാർഡനിൽ ശനിയാഴ്ച വൈകീട്ട് 3.15ഓടെ വനിതാ ടോയ്‌ലറ്റിൽ നിന്ന് നിലവിളി കേട്ടതോടെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസും വഴിയാത്രക്കാരും ഞെട്ടിക്കുന്ന ദൃശ്യത്തിന് സാക്ഷിയായി. കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ കണ്ടെത്തി. രക്തത്തിൽ കുളിച്ച നിലയിൽ അനങ്ങാതെ കിടന്ന ദിക്ഷയ്ക്ക് അന്ന് ഇപ്പോഴും ശ്വസം നിലനിന്നിരുന്നുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ കണ്ടെത്തിയ തിരിച്ചറിയൽ രേഖകളിലൂടെ തന്നെയാണ് സഹറൻപൂർ സ്വദേശിനിയായ ദിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞത്. ഒരു വർഷം മുമ്പ് വിവാഹമോചിതയായ ദിക്ഷയ്ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. കഴിഞ്ഞ നാല് മാസമായി മൊഹാലിയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നു. ഛണ്ഡീഗഢിലെ ഒരു സ്വകാര്യ മീഡിയ–ഒ.ടി.ടി കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായിരുന്നു അവർ.
ആങ്സൈറ്റി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്നാഴ്ച മെഡിക്കൽ ലീവിലായിരുന്ന ദിക്ഷ ശനിയാഴ്ച ജോലി പുനരാരംഭിച്ചെങ്കിലും അസ്വസ്ഥതയെ തുടർന്ന് നേരത്തേ ഓഫിസിൽ നിന്ന് മടങ്ങി. തുടർന്ന് റോസ് ഗാർഡനിൽ ചില സമയം ചെലവഴിച്ചതായാണ് സി.സി.ടി.വി പരിശോധിച്ച പൊലീസ് കണ്ടെത്തുന്നത്.
ദിക്ഷയുടെ ശരീരത്തിന് സമീപം നാല് ഇഞ്ച് വലിപ്പമുള്ള കറിക്കത്തിയും ബാഗിൽ നിന്ന് ഡിപ്രഷൻ ചികിത്സയ്ക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവസ്ഥലമായ വനിതാ ടോയ്‌ലറ്റ് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മരണക്കാരണവും സംഭവത്തിന്റെ സ്വഭാവവും വ്യക്തമാക്കാൻ ദിക്ഷയുടെ കോൾ റെക്കോർഡുകളും ബന്ധപ്പെട്ട മറ്റു തെളിവുകളും പരിശോധിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala22 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

