Connect with us

india

യു.പിയില്‍ ബി.ജെ.പിക്ക് തിരിച്ചടി; എന്‍.ഡി.എ സഖ്യത്തെ പരിഷ്‌കരിക്കാന്‍ ഒരുങ്ങി രാജ്പുത് സമുദായം

രാജ്പുത് സമുദായത്തെ ബി.ജെ.പി അവഗണിച്ചുവെന്നാണ് ആരോപണം.

Published

on

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. എന്‍.ഡി.എ സഖ്യത്തെ രാജ്പുത് സമുദായം പൂര്‍ണമായും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്പുത് സമുദായത്തെ ബി.ജെ.പി അവഗണിച്ചുവെന്നാണ് ആരോപണം.

സംസ്ഥാനത്തെ സഹരണ്‍പുര്‍, ബിജ്‌നോര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ സാന്നിധ്യമുള്ള മുന്നോക്ക വിഭാഗമാണ് രാജ്പുത് സമുദായം. നിലവില്‍ ബി.ജെ.പിയുടെ അവഗണന ചൂണ്ടിക്കാട്ടി എന്‍.ഡി.എ സഖ്യവുമായി സമുദായം ഭിന്നതയിലാണ്. ഈ മണ്ഡലങ്ങള്‍ അടക്കമുള്ള പടിഞ്ഞാറന്‍ യു.പിയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്പുത് സമുദായ നേതാക്കള്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തുകളിലാണ് ബി.ജെ.പിയെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനമുണ്ടാവുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ ബഹിഷ്‌കരിക്കണം, തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴികെയുള്ള നേതാക്കളെ മാറ്റിനിര്‍ത്തണം എന്നിങ്ങനെയാണ് പഞ്ചായത്തിന്റെ നിര്‍ദേശങ്ങള്‍.

ബി.ജെ.പിയുടെ കേന്ദ്ര നേതാക്കള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് സാമുദായിക നേതാക്കള്‍ പ്രതികരിച്ചു. ജാട്ട് സമുദായത്തിന് പ്രാതിനിധ്യമുള്ള ആര്‍.എല്‍.ഡിയുമായി ബി.ജെ.പി സഖ്യം രൂപീകരിച്ചതും സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ജാട്ട്, താക്കൂര്‍ സമുദായക്കാരാണെന്നതുമാണ് രാജ്പുത് സമുദായത്തെ പ്രകോപിപ്പിച്ചത്.

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

india

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു

ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

Published

on

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.

പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Trending