Connect with us

News

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഫെബ്രുവരി 27നാണ് അവസാനമായി മാർപാപ്പ ജോലികൾ ചെയ്തിരുന്നത്.

Published

on

ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച് മൂന്നാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ലയിൽ നേരിയ പുരോഗതി. മാർപാപ്പ ചില ജോലികൾ നിർവഹിക്കുകയും ഒരു ദിവസത്തിന്‍റെ ഭൂരിഭാഗവും ചാരുകസേരയിൽ സമയം ചെലവഴിക്കുകയും ചെയ്തതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ​ത്തി​ക്കാ​ൻ അധികൃതർ അറിയിച്ചു.

ബുധനാഴ്ച മാർപാപ്പക്ക് ശ്വാസതടസം അനുഭവപ്പെട്ടില്ലെന്നും എന്നാൽ, അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഫെബ്രുവരി 27നാണ് അവസാനമായി മാർപാപ്പ ജോലികൾ ചെയ്തിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മാർച്ച് നാലിന് മാർപാപ്പയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഫെ​ബ്രു​വ​രി 14നാ​ണ് ശ്വാ​സ​ത​ട​സത്തെ തു​ട​ർ​ന്ന് 88കാ​ര​നാ​യ ഫ്രാൻസിസ് മാ​ർ​പാ​പ്പ​യെ റോ​മി​ലെ ജ​മേ​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

kerala

അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം.

Published

on

കൊല്ലം: അഷ്ടമുടി കായലില്‍ മുക്കാട് പള്ളിക്ക് സമീപം രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്. അട്രോപ്പിലെ ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട്് ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്നതോടെ നങ്കൂരമഴിച്ചുമാറ്റിയതിനാല്‍ മറ്റു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചുഅഴിച്ചു വിട്ട ബോട്ടുകളില്‍ ഒന്ന് കായലിലെ മണ്‍ചെളിയില്‍ കുടുങ്ങിയ നിലയിലാണ്. പാചക ആവശ്യത്തിനായി ഓരോ ബോട്ടിലും രണ്ടോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കാമെന്നാണ് സംശയം. കൂടാതെ ഏകദേശം 8000 ലിറ്റര്‍ വരെ ഡീസല്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നേക്കാം. ഇതു തന്നെയാണ് മണിക്കൂറുകളോളം തീ കത്തിയതിനു കാരണം എന്നു കരുതുന്നു. അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

entertainment

കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ ചെയ്തത് താനെന്ന് സുനില്‍ രാജ്; ‘ജൂനിയര്‍ കുഞ്ചാക്കോ’യുടെ അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു.

Published

on

കുഞ്ചാക്കോ ബോബനെ അനുകരിക്കുന്ന കലാകാരന്‍ എടപ്പാളിലെ സുനില്‍ രാജ്, പുതിയൊരു വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു. സുനില്‍ രാജിന്റെ വാക്കുകളില്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നൊരു കാര്യം തന്നെയാണ്, പക്ഷേ ആളുകള്‍ ചോദിച്ചുപോവുന്നു ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യം തന്നെയാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ചാക്കോച്ചന്റെ തിരക്കുമൂലം കുറച്ച് സീനുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അതും അദ്ദേഹത്തിന്റെ തന്നെയുള്ള സജഷനിലൂടെയാണ് .കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിലും ഭാവത്തിലും അത്ഭുതകരമായ സാമ്യം പുലര്‍ത്തുന്ന സുനില്‍ രാജ്, ബാല്യകാലം മുതല്‍ മിമിക്രിയില്‍ സജീവനാണ്. സ്‌റ്റേജ് ഷോകളില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ രൂപപ്പെട്ടത്. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ നായകന്‍. അതേ ചിത്രത്തില്‍ നിന്നുള്ള സുമലതയും നായികയായി എത്തുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ സൗകര്യക്കുറവ് മൂലം പല ഷൂട്ടിങ് സമയങ്ങളിലും അദ്ദേഹത്തെ പകരം സുനിലിനെ ഉപയോഗിച്ചതായാണ് സൂചന. തനിക്ക് ലഭിച്ച ഈ അവസരം കലാരംഗം നല്‍കിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്ന് സുനില്‍ പറയുന്നു.

Continue Reading

kerala

എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി

ഹരജി 26ന് വീണ്ടും പരിഗണിക്കും.

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending