kerala

മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

By webdesk17

February 25, 2025

ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായാണ് വിവരം.

ലബോറട്ടികളില്‍ നിന്നുള്ള പരിശോധനകളിലും പുരോഗതി കാണുന്നുണ്ട്. അതേസമയം വൃക്കകളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇപ്പോഴും ഓക്സിജന്‍ നല്‍കുന്നുണ്ടെങ്കിലും നിലവില്‍ ഓക്സിജന്റെ അളവ് കുറവുള്ളതായാണ് കാണിക്കുന്നത്.

കഴിഞ്ഞ ദിവസം ഗാസയിലെ സഭയുടെ ഇടവക വികാരിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ മാര്‍പാപ്പ.