kerala

ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

By webdesk14

February 12, 2024

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പന്‍ചോല പാറക്കല്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച അയല്‍വാസിയായ ശശികുമാറാണ് ഷീലയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രതി ഷീലയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഉടുമ്പൻചോല പോലീസെത്തി വാതിൽ തകർത്താണ് ഇരുവരെയും പുറത്തെത്തിച്ചത്.

മറ്റ് തൊഴിലാളികള്‍ക്കൊപ്പം കൃഷിയിടത്തില്‍നിന്ന് ഏലക്ക ശേഖരിക്കുന്നതിനിടെ ഷീലയെ ശശികുമാര്‍ ബലമായി പിടിച്ച് കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.