kerala

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു

By webdesk13

July 26, 2024

എം സി റോഡിൽ എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കലൂർ ജഡ്ജസ് അവന്യൂ പീടികത്തറയിൽ റഹ്‌മത്തുള്ളയുടെയും നജ്മയുടെയും മകൻ മുഹമ്മദ് ഇജാസ് (21), പിന്നിൽ സഞ്ചരിച്ച ചങ്ങനാശേരി കുരിശുമ്മൂട് പുതുപ്പുരയ്ക്കൽ ജോസ് ഗ്രിഗറിയുടെയും ജെറ്റ്‌സിയുടെയും മകൾ ഫിയോണ ജോസ് (19 ) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ കുറ്റിക്കാട്ട് ശിവക്ഷേത്രത്തിനും കർത്താവുംപടി റോഡിലേക്ക് തിരിയുന്നതിനും ഇടയിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

മുഹമ്മദ് ഇജാസ് തൽക്ഷണം മരിച്ചു. ഫിയോണ ജോസിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് ഇജാസ് എടത്തല കെ എം ഇ എ കോളേജിൽ നിന്ന് എൻജിനിയറിംഗ് പൂർത്തിയാക്കിയിരുന്നു. മാതാവ്: നജുമ, സഹോദരി: ജാസ്മി.

എറണാകുളത്ത് എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിനിയായിരുന്നു ഫിയോണ ജോസ്. മാതാവ്: ജെറ്റ്സി, സഹോദരങ്ങൾ: ഫേബ, ഫെലിക്സ്.