kerala

15കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

By webdesk18

April 21, 2025

കോഴിക്കോട് 15കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പീഡനത്തിന് ശേഷം വിവിധ ജില്ലകളില്‍ മാറിമാറി ഒളിവില്‍ താമസിച്ച പ്രതി കേരളത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ എലത്തൂര്‍ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.