ആര്‍.എസ്.എസ് ശാഖയില്‍ പോകുന്നത് നിര്‍ത്തിയതിന് ചെങ്ങന്നൂരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ജോലി ആവശ്യാര്‍ത്ഥം ശാഖയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് അനന്ദു എന്ന യുവാവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചത്. എട്ടു വര്‍ഷമായി ശാഖയില്‍ സജീവമായിരുന്നു അനന്ദു. ശാഖാ കാര്യവാഹ് തുടങ്ങി ഏതാനും പേരാണ് ഇതിനു പിന്നിലെന്നും യുവാവ് പറയുന്നു.