india
വായ്പ തിരിച്ചടച്ചാല് ഉടന് ആധാരം തിരികെ നല്കണം, വൈകുന്ന ഓരോ ദിവസവും 5000 രൂപ പിഴ മുന്നറിയിപ്പുമായി: ആര്ബിഐ
ഉപഭോക്താവിന്റെ ഹോം ബ്രാഞ്ചില് നിന്നു മാത്രമല്ല, ഏതു ബ്രാഞ്ചില് നിന്നും രേഖകള് തിരികെ വാങ്ങാം

മുംബൈ: വായ്പാ തിരിച്ചടവ് അവസാനിച്ചാല് ആധാരം അടക്കമുള്ള, ഈടുവച്ച രേഖകള് വായ്പയെടുത്തവര്ക്ക് വേഗത്തില് തിരിച്ചുനല്കണമെന്ന നിര്ദേശം പുറത്തിറക്കി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ.
സ്വത്തുക്കളുടെയും ഈടിന്റെയും രേഖകള് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എന്ബിഎഫ്സി) മുപ്പത് ദിവസത്തിനകം തിരികെ നല്കണമെന്നാണ് ആര്ബിഐ ഉത്തരവിറക്കിയത്. തിരിച്ചുനല്കിയില്ലെങ്കില് വൈകുന്ന ഓരോ ദിവസത്തിനും അയ്യായിരം രൂപ ഉപഭോക്താവിന് പിഴ നല്കേണ്ടി വരും.
ഉപഭോക്താവിന്റെ ഹോം ബ്രാഞ്ചില് നിന്നു മാത്രമല്ല, ഏതു ബ്രാഞ്ചില് നിന്നും രേഖകള് തിരികെ വാങ്ങാം. വായ്പ തിരിച്ചടച്ചു കഴിഞ്ഞാല് എവിടെ നിന്നാണ് രേഖകള് തിരിച്ചുവാങ്ങുന്നത് എന്ന് വായ്പാ രേഖകളില് ഉപഭോക്താവ് അറിയിക്കണം. രേഖകള് നഷ്ടപ്പെട്ടാല്, ബാങ്കുകള് അതിനു പണം നല്കുകയും ഉടമസ്ഥനെ ഒറിജിനലോ അറ്റസ്റ്റഡ് കോപ്പിയോ തിരികെ എടുക്കാന് സഹായിക്കുകയും വേണം.
വായ്പയെടുത്തയാള് മരിക്കുകയാണ് എങ്കില് അവകാശികള്ക്ക് യഥാര്ത്ഥ രേഖകള് എങ്ങനെ ലഭിക്കും എന്നതിനെ കുറിച്ചുള്ള വിശദമായ നടപടിക്രമം ബാങ്കുകള്ക്ക്/എന്ബിഎഫ്സികള്ക്ക് ആവശ്യമാണ് ആര്ബിഐ അറിയിച്ചു. 2023 ഡിസംബര് ഒന്നിന് ശേഷം മുഴുവന് തിരിച്ചടവും നടക്കുന്ന മുന്കാല വായ്പകള്ക്കും നിര്ദേശം ബാധകമാണെന്ന് റിസര്വ് ബാങ്ക് വ്യക്തമാക്കി.
india
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
മുസ്ലിം സമുദായത്തില് നിന്നുള്ള പെണ്കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്കൂള് ട്രസ്റ്റി രാജേഷ് ലാല്വാനി നിര്ദേശം നല്കിയതായി കണ്ടെത്തി.

മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ച നാഗ്പൂരിലെ സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്. മുസ്ലിം സമുദായത്തിലെ പെണ്കുട്ടികള്ക്ക് 2025-26 അധ്യായന വര്ഷത്തേക്ക് പ്രവേശനം നല്കരുതെന്ന് പറഞ്ഞെന്ന പരാതിയെ തുടര്ന്നാണ് സിറ്റി പൊലീസ് ഇവര്ക്കെതിരെ കേസെടുത്തത്.
മെയ് 8ന് ആറാം ക്ലാസ് പ്രവേശനത്തിനായി സമീപിച്ച കുടുംബത്തിനോട് സീറ്റ് ഒഴിവില്ലെന്നാണ് സ്റ്റാഫ് അംഗം അനിത ആര്യ അവരോട് പറഞ്ഞത്. എന്നാല് അസിസ്റ്റന്റ് ടീച്ചര് നടത്തിയ അന്വേഷണത്തില് മുസ്ലിം സമുദായത്തില് നിന്നുള്ള പെണ്കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്കൂള് ട്രസ്റ്റി രാജേഷ് ലാല്വാനി നിര്ദേശം നല്കിയതായി കണ്ടെത്തി. തുടര്ന്ന് വിഷയം, പ്രിന്സിപ്പലിനെ അറിയിക്കുകയും വിദ്യാര്ഥിയുടെ കുടുംബത്തോടൊപ്പം പൊലീസില് പരാതി നല്കുകയുമായിരുന്നു.
ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില് മതവികാരം വ്രണപ്പെടുത്തുകയും കുടുംബത്തെ മാനസികമായി തളര്ത്തുകയും ചെയ്തതിന് മൂന്ന് പേര്ക്കെതിരെ പൊലീസ് കേസെടുത്തു.
india
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര് ജ്യോതി മല്ഹോത്ര പാകിസ്താന് ഏജന്സികളുമായി സമ്പര്ക്കം പുലര്ത്തിയതായി കണ്ടെത്തല്
സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന് ഏജന്സികള് ചാരപ്രവര്ത്തനം നടത്താന് ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര് വ്യക്തമാക്കി.

പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര് ജ്യോതി മല്ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്സികള് അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില് പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര് പാകിസ്താന് ഏജന്സികളുമായി സജീവ സമ്പര്ക്കം പുലര്ത്തിയിരുന്നുവെന്ന് അന്വേഷണത്തില് കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്, നൗമാന് ഇലാഹി (ഉത്തര്പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ് (കൈത്താല്), മല്ഹോത്ര (ഹിസാര്) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര് പാകിസ്താന് ഏജന്സികള്ക്ക് സുപ്രധാനമായ വിവരങ്ങള് ചോര്ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്ത്തകര് സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്ത്തനങ്ങള്ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില് നിന്ന് പിടിയിലായ അര്മ്മാന് എന്നയാള് ഇന്ത്യയിലെ മൊബൈല് സിം കാര്ഡുകള് പാകിസ്താനിലെ ചാരപ്രവര്ത്തകര്ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്സ് എക്സ്പോയില് പങ്കെടുക്കുകയും വിവരങ്ങള് കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്സികള് കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന് ഏജന്സികള് ചാരപ്രവര്ത്തനം നടത്താന് ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര് വ്യക്തമാക്കി.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള് അറസ്റ്റില്
26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില് യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്ഹി പാകിസ്താന് ഹൈക്കമ്മീഷനില് നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന് സൈന്യവുമായും മറ്റ് സൈനിക പ്രവര്ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള് പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള് അറസ്റ്റിലായത്. കോടതി അര്മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു. കേന്ദ്ര അന്വേഷണ ഏജന്സികളില് നിന്ന് സൂചന ലഭിച്ചതിനെ തുടര്ന്നാണ് അര്മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള് വളരെക്കാലമായി വിവരങ്ങള് പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല് ഫോണ് പരിശോധിച്ചപ്പോള് കണ്ടെത്തി.
-
india3 days ago
ഒഡിഷയില് ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
പാകിസ്താന് വിവരങ്ങള് ചോര്ത്തി നല്കി; ടാവല് ബ്ലോഗര് ഉള്പ്പെടെ ആറ് പേര് അറസ്റ്റില്
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്സറുടെ തലയില്ചാരി കായിക മന്ത്രി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര് പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്സ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര് കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്ശം നടത്തി ഇസ്രാഈല് എംപി
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്വ്വകക്ഷി സംഘത്തില് ഇ.ടി മുഹമ്മദ് ബഷീര് എം.പിയും
-
kerala3 days ago
യുവ അഭിഭാഷകയെ മര്ദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില് വിധി തിങ്കളാഴ്ച