ഇന്‍ഡോര്‍: തെലങ്കാനയില്‍ 7,000 ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി പിടിയില്‍. പവന്‍ കോട്ടിയ (29) എന്ന യുവാവാണ് അറസ്റ്റിലായത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഇന്‍ഡോറില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മധ്യപ്രദേശ് സൈബര്‍ സെല്‍ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് സൈബര്‍ സാങ്കേതികവിദ്യയില്‍ പരിജ്ഞാനമുണ്ടെന്നും അസമിലെയും മധ്യപ്രദേശിലെയും ആധാര്‍ സേവന കേന്ദ്രങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.