kerala
വര്‍ഗീയ വിദ്വേഷം പ്രസംഗിക്കുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല: വി.ഡി. സതീശന്
യു.ഡി.എഫ് വന്‍ ഭൂരിപഷത്തില്‍ ജയിക്കുമെന്ന് മനസിലായത് കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തിലാകുമെന്ന് മുഖ്യമന്ത്രി പറയാത്തതെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത എഫ്.ഐ.ആറില്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ച കുറ്റകൃത്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്ട്രേറ്റ് തന്നെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്തെന്ന് വരുത്തിത്തീര്‍ത്ത് ജോര്‍ജിനും മകനും തിരുവനന്തപുരം വരെ സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാനും സംഘപരിവാര്‍ സ്വീകരണം ഏറ്റുവാങ്ങാനും സൗകര്യമൊരുക്കിക്കൊടുക്കുകയും പബ്ലിക് പ്രോസിക്യൂട്ടറെ അപ്രത്യക്ഷനാക്കുകയും എഫ്.ഐ.ആറില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. കോടതിക്ക് പുറത്തും തൃക്കാക്കരയിലും പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചു.
ജോര്‍ജിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. ഭരിക്കാന്‍ കഴിയില്ലെന്ന് പറയുന്നതാണ് ഇതിനേക്കാള്‍ ഉത്തമം. തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും അറസ്റ്റ് നാടകം നടത്തുന്നതിനുള്ള തിരക്കഥയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എഫ്.ഐ.ആര് ഫയല്‍ ചെയ്യാത്തതും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകത്തതും എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രതിയെ സ്വന്തം വാഹനത്തില്‍ സ്വീകരണം ഏറ്റുവാങ്ങി എത്താന്‍ അനുവദിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല.
സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് താല്പര്യമില്ല. കോടതി ഇടപെട്ടാല്‍ മാത്രമെ അറസ്റ്റ് നടക്കൂ. ഇത്തരത്തിലുള്ള പ്രസംഗം ആര് നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നതാണ് യു.ഡി.എഫ് നിലപാടെന്ന് വിഡി സതീശന് വ്യക്തമാക്കി.
സാമ്പത്തികമായി കേരളത്തെ ശ്രീലങ്കയാക്കി മാറ്റാന്‍ പോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍.
അടുത്ത മാസത്തെ ശമ്പളം കൊടുക്കാന്‍ കാശില്ലാത്ത സര്‍ക്കാരിന്റെ മുഖ്യമന്ത്രിയാണ് രണ്ട് ലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പിണറായി വിജയന് പരിഹാസ്യനാകുകയാണെന്ന് വി.ഡി സതീശന് തുറന്നടിച്ചു.കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലുമില്ല. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടക്കില്ല. ഒരിടത്തും കല്ലിടില്ല. യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പം നിന്ന് സില്‍വര്‍ ലൈനിനെതിരെ ശക്തമായി ചെറുത്ത് നില്‍ക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
തൃക്കാക്കരയില്‍ ഒരാഴ്ച നിന്നപ്പോള്‍ മുഖ്യമന്ത്രിക്ക് കാര്യം ബോധ്യപ്പെട്ടു. യു.ഡി.എഫ് വന്‍ ഭൂരിപഷത്തില്‍ ജയിക്കുമെന്ന് മനസിലായത് കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തിലാകുമെന്ന് മുഖ്യമന്ത്രി പറയാത്തതെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
ഉമാ തോമസ് പി.ടി തോമസ് ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ജാതിയും മതവും നോക്കിയാണ് മന്ത്രിമാര്‍ വോട്ട് പിടിക്കാന്‍ പോകുന്നതെന്ന ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നു. കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തത് എതിരായി മാറിയെന്ന് മനസിലായത് കൊണ്ടാണ് സര്‍ക്കാര്‍ പിന്നാക്കം പോയതെന്നും അദ്ദേഹം പറഞ്ഞു.
kerala
ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തിയ പള്ളുരുത്തി സ്കൂള്‍ പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു
കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.
കൊച്ചി: ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തി വിവാദത്തിലായ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവായ ജോഷിയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി വി.എ. ശ്രീജിത്താണ് ഇവിടെ വിജയിച്ചത്. ശ്രീജിത്ത് 2,438 വോട്ടുകള്‍ നേടി 761 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.ആര്. ശ്രീകുമാര്‍ 1,677 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 194 വോട്ടുകള്‍ നേടിയ എസ്ഡിപിഐ സ്ഥാനാര്‍ഥിക്കു പിന്നിലായി, വെറും 170 വോട്ടുകള്‍ മാത്രം നേടിയ ജോഷി കൈതവളപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് ഡിവിഷനില്‍ മത്സരിച്ചത്.
കൊച്ചി കോര്‍പറേഷനിലെ പുതിയ വാര്‍ഡാണ് പള്ളുരുത്തി കച്ചേരിപ്പടി. ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നായിരുന്നു അന്ന് ജോഷിയുടെ വിശദീകരണം.
തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജോഷി രംഗത്തിറങ്ങിയതോടെ ആ വാദം തകര്‍ന്നതായി വിമര്‍ശനം ഉയര്‍ന്നു. ഹിജാബ് വിലക്ക് വിവാദത്തില്‍ വിദ്യാലയത്തെ അനുകൂലിച്ചും വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ജോഷിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറുകയും തുടര്‍നടപടി സ്വീകരിക്കാന്‍ പള്ളുരുത്തി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷപരമായ പോസ്റ്റുകള്‍ ജോഷി പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
kerala
നാടിൻ്റെ പ്രശ്നങ്ങളിൽ അസ്വസ്ഥമായ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിൻ്റെ സൂചന
വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം.
കെ. സൈനുല്‍ ആബിദീന്‍
വൈസ് പ്രസിഡണ്ട്. IUML ദേശീയ കമ്മിറ്റി
ഏറെക്കാലമായി കേരളം ആഗ്രഹിച്ചുകൊണ്ടിരുന്ന വിധി നിര്‍ണ്ണയമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം. നാടിന്റെ പ്രശ്നങ്ങളില്‍ അസ്വസ്ഥരായ ജനമനസ്സുകള്‍ ഒരു മാറ്റത്തെ എത്രത്തോളം തീവ്രമായി അഭിലഷിക്കുന്നുണ്ടെന്നതാണ് ഈ ഫലത്തില്‍ പ്രതിഫലിക്കുന്നത്.
ഈ വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വലിയ ഒരു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്നും, എല്ലാ പ്രയാസങ്ങളെയും മറന്ന് വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളുടെയും നെഞ്ചിലെ സ്പന്ദനവും ഈ വിജയത്തിലുണ്ട്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് നമ്മുടെ നാടിന്റെയും ഇവിടുത്തെ പച്ചയായ മനുഷ്യരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. കൂടുതല്‍ സുഭദ്രവും ശോഭനവുമായ ഒരു ഭാവിയിലേക്ക് നമ്മുടെ നാടിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന പുതിയ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെയന്ന് പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു.
kerala
മലപ്പുറം ജില്ലാ പഞ്ചായത്ത്: യു.ഡി.എഫ് തേരോട്ടം 33/ 33 ഡിവിഷനുകളിലും സമ്പൂര്‍ണ വിജയം
മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കി. മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.
ചേറൂരില്‍ യാസ്മിന് അരിമ്പ്ര 33,562 വോട്ടുകളുടെ ടോപ്പ് ലീഡോടെ വിജയിച്ചു. വേങ്ങരയില്‍ പി.കെ. അസ്ലുവിന് 33,064 വോട്ടുകളുടെ ഭൂരിപക്ഷവും ഒതുക്കുങ്ങലില്‍ 31,116 വോട്ടുകളുടെ ഭൂരിപക്ഷവും യു.ഡി.എഫിന് ലഭിച്ചു. പുത്തനത്താണി (27,551), പൂക്കോട്ടൂര്‍ (24,710), നന്നമ്പ്ര (22,869), മക്കരപറമ്പ് (22,706), കരുവാരക്കുണ്ട് (21,599), പൊന്മുണ്ടം (20,504) എന്നീ ഡിവിഷനുകളിലും വന്‍ ഭൂരിപക്ഷങ്ങളാണ് രേഖപ്പെടുത്തിയത്.
താന്നാളൂരില്‍ അഡ്വ. എ.പി. സ്മിജി 6,852 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. അരീക്കോടില്‍ പി.എ. ജബ്ബാര്‍ ഹാജിക്ക് 12,634 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു. മറഞ്ചേരിയില്‍ 93 വോട്ടുകളുടെ നേരിയ ഭൂരിപക്ഷവും ചങ്ങരംകുളത്ത് 925 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് രേഖപ്പെടുത്തിയത്.
വഴിക്കടവ് (6841), മൂത്തേടം (13434), വണ്ടൂര്‍ (16065), മേലാറ്റൂര്‍ (11190), ഏലംകുളം (4554), അങ്ങാടിപുറം (10717), ആനക്കയം (15150), കുളത്തൂര്‍ (8296), കാടാമ്പുഴ (11392), കുറ്റിപ്പുറം (14979), തവനൂര്‍ (1670), തിരുന്നാവാഴ (9672), മംഗലം (6870), വെളിമുക്ക് (11711), തേഞ്ഞിപലം (19569), പുളിക്കല്‍ (18670), വാഴക്കാട് (12336), ത്രിക്കലംകോട് (8556), എടവണ്ണ (20019), ചുങ്കത്തറ (9090) തുടങ്ങിയ എല്ലാ ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
-
kerala9 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
