ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ട് ശരിവെച്ച് കേന്ദ്രം. ഈ വര്‍ഷം ആദ്യം ചൈന നിര്‍മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിര്‍മിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചൈന അനധികൃതമായി കൈവശംവെച്ചിരിക്കുന്ന പ്രദേശത്താണ് പാലം നിര്‍മിച്ചതെന്നും ഇത്തരം പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനയുമായി നയതന്ത്ര,സൈനിക തലത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഇത് തുടരുമെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.