kerala

സ്‌കൂട്ടര്‍ ലോറിയിലിടിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലും ഭര്‍ത്താവും മരിച്ചു

By Chandrika Web

September 01, 2022

കൊല്ലം: കൊല്ലത്ത് പുനലൂരില്‍ സ്‌കൂട്ടര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ഭര്‍ത്താവും മരിച്ചു. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പലും പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറുമായ സിനി ലാലു, ഭര്‍ത്താവ് പുനലൂര്‍ ദീന്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ലാലു എന്നിവരാണ് മരിച്ചത്.

പുനലൂര്‍ തന്മല പാതയില്‍ കലയനാട് പ്ലാച്ചേരിയിലാണ് അപകടമുണ്ടായത്. രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സിനി പുനലൂര്‍ മുന്‍ നഗരസഭാ കൗണ്‍സിലറാണ്.