പാലക്കാട്: സുഹൃത്തുക്കളുമൊത്ത് വനത്തില്‍ ട്രക്കിങിനു പോയ യുവാവ് തിരിച്ചറിങ്ങുന്നതിനിടെ മലയില്‍ നിന്നു വീണ് മരിച്ചു. പാലക്കാട് എടുപ്പുകുളത്ത് പരേതനായ അപ്പുകുട്ടന്റെ മകന്‍ കൃഷ്ണദാസ്(29) മരിച്ചത്. ഇന്നലെ കഞ്ചിക്കോട് കൊട്ടാമുട്ടി വടശ്ശേരിമലയില്‍ വഴുക്കല്‍പാറയിലായിരുന്നു സംഭവം.

 

വെള്ളച്ചാട്ടത്തില്‍ കുളിച്ച് ട്രക്കിങ് അവസാനിപ്പിച്ച് വനത്തിലൂടെ മടങ്ങുന്നതിനിടെ കൃഷ്ണദാസ് കാല്‍വഴുതി താഴേക്കു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പാറക്കെട്ടില്‍ തലയിടിച്ച് കാട്ടിനുള്ളിലെ മരക്കൂട്ടത്തില്‍ തങ്ങി നിന്ന ഇദ്ദേഹത്തെ സുഹൃത്തുക്കളാണ് താഴെയിറക്കിയത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: പാര്‍വതി, സഹോദരിമാര്‍: ശ്രീജ, പ്രീജ.