കണ്ണൂര്‍: കണ്ണൂരില്‍ യൂണിഫോമിന്റെ അളവെടുക്കാന്‍ എന്ന വ്യാജേന കടയിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പില്‍ തയ്യല്‍ക്കട നടത്തുന്ന അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്.

എട്ടാം ക്ലാസ് വിദ്യാര്‍്ത്ഥിനിക്കു നേരെയാണ് പീഡനശ്രമമുണ്ടായത്. സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിഫോം തയ്ക്കാനെത്തിയ പെണ്‍കുട്ടിയെ അളവെടുക്കാനെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാതാവിനൊപ്പമാണ് പെണ്‍കുട്ടി കടയില്‍ എത്തിയത്.

അളവെടുക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി ഒച്ചവെച്ചതോടെ സമീപവാസികള്‍ ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ സി.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.