Connect with us

kerala

ലൈസൻസും പരാതിപ്പെടാനുള്ള നമ്പറും പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി: ഭക്ഷ്യസുരക്ഷാ കമ്മീഷണർ

ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്കു കടകൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്.

Published

on

ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉപഭോക്താക്കൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ.

ഭക്ഷ്യസുരക്ഷയുമായി പരാതികൾ നൽകാനുള്ള ടോൾ ഫ്രീ നമ്പറും (18004251125) വലുപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ   കർശന നടപടിസ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് അറിയിച്ചു.

ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്കു കടകൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്.

വെബ്പോർട്ടൽ വഴി  ലൈസൻസ്/ രജിസ്ട്രേഷൻ നടത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറെയോ ഭക്ഷ്യസുരക്ഷാ ഓഫീസറെയോ ബന്ധപ്പെടാവുന്നതാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ foodsafety.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണെന്നും ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ കാറ്റും മഴയും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മഴക്കൊപ്പം മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത തുടരണം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

kerala

കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ്. മുന്നണി തൂത്തുവാരി; ചരിത്രത്തിലാദ്യമായി എം.എസ്.എഫിന് ചെയർപേഴ്സൺ

കെ.എസ്.യുവിന്റെ മുഹമ്മദ്‌ ഇർഫാനെ വൈസ് ചെയർമാൻ ആയും തെരഞ്ഞെടുത്തു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ്. മുന്നണി വീണ്ടും യൂണിയൻ നിലനിർത്തി. ചരിത്രത്തിൽ ആദ്യമായി സർവകലാശാലയിൽ എം.എസ്.എഫ് പ്രതിനിധി ചെയർപേഴ്സണായി തെരഞ്ഞെടുത്തു.
എം.എസ്.എഫിലെ പി. കെ ഷിഫാനയാണ് മികച്ച ഭൂരിപക്ഷത്തിൽ ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.യുവിന്റെ മുഹമ്മദ്‌ ഇർഫാനെ വൈസ് ചെയർമാൻ ആയും തെരഞ്ഞെടുത്തു.

കഴിഞ്ഞ തവണ കെ.എസ്.യു.വിനായിരുന്നു ചെയർപേഴ്സൺ സ്ഥാനം. അഞ്ച് ജനറൽ സീറ്റുകളിൽ നാലിലും msf ആണ് മത്സരിച്ചത്. അതേ സമയം വളരെ ദയനീയ തോൽവിയാണ് എസ്.എഫ്.ഐ. ഏറ്റുവാങ്ങിയത്. എസ്.എഫ് ഐ . എല്ലാ ജനറൽ സീറ്റിലും വൻ വിത്യാസത്തിലാണ്പരാജയപ്പെട്ടത്. എം.എസ്.എഫ്. പ്രസിഡന്റ്‌ പി.കെ.നവാസിന്റെ നേതൃത്തിൽ ഇത് രണ്ടാം തവണയാണ് എം.എസ്.എഫ്. മുന്നണി കാലിക്കറ്റ് സർവ്വകലാശാലയിൽ ഐതിഹാസികവിജയം നേടുന്നത്.

മറ്റ് ഭാരവാഹികൾ
ലേഡി വൈസ് ചെയർ പേഴ്സൺ : നാഫിയ ബിർറ.
ജോയിന്റ് സെക്രട്ടറി: അനുഷ റോബി
ജില്ലാ എസിക്യൂട്ടീവ് മെമ്പർമാർ :
പാലക്കാട് ജില്ല : ദർശന .എം
മലപ്പുറം: സൽമാനുൽ ഫാരിസ് ബിൻ അബ്ദുല്ല .
തൃശ്ശൂർ: അബിൻ അഗസ്റ്റിൻ
കോഴിക്കോട്: സഫ് വാൻ ഷമീം
വയനാട്: മുഹമ്മദ് സിനാൻ.കെ

Continue Reading

kerala

കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരിക്കേറ്റ ലേല അടിമൈ, സെല്‍വ ആന്റണി എന്നിവര്‍ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.

Continue Reading

Trending