ബിഹാറിൽ ഗോപാൽഗഞ്ച് ജില്ലിയിൽ വ്യാജ മദ്യ ദുരന്തം.സംഭവത്തിൽ 9 മരണം. ഇന്നലെ രാത്രിയോടെയാണ് ഇവർ വ്യാജ വിഷമദ്യം കഴിച്ചത്. കഴിച്ച ഉടനെ തന്നെ ചിലർ കുഴഞ്ഞു വീഴുകയും ആശുപത്രി വഴിമധ്യേ  മരിക്കുകയും ചെയ്തു.ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത.

ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന നാലാമത്തെ മദ്യദുരന്തമാണിത്.സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.