സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് ഇന്ദ്രന്‍സിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ബൊഹീമിയന്‍ ലുക്കിലുള്ള ഗംഭീര ഫോട്ടോകളുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം.

ബ്ല്യൂ ഡെനിം ഷര്‍ട്ടും ജീന്‍സുമാണ് ഇന്ദ്രന്‍സിന്റെ വേഷം. അരയിലെ ബെല്‍റ്റു കൂടിയാവുമ്പോള്‍ ലുക്കിന് പൂര്‍ണത ലഭിക്കുന്നു. ഇത് കൂടാതെ മറ്റൊരു വേഷത്തിലും താരം എത്തുന്നുണ്ട്. എന്തായാലും താരത്തിന്റെ മേക്കോവര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ലുക്കുണ്ടെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ കെവിന്‍ ബേക്കണിന്റെ ട്രെമോര്‍സിലെ രംഗമാണെന്നാണ് ആദ്യം ചിന്തിച്ചതെന്നും ആരാധകര്‍ കുറിക്കുന്നു.

ദി ബോഹീമിയന്‍ ഗ്രൂവ് ടീമിന്റെ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രന്‍സിന്റെ കിടില്‍ മേക്ക് ഓവര്‍. നേരത്തേ, സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയരായ ടീമാണ് ദി ബോഹീമിയന്‍ ഗ്രൂവ്. ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫാഷന്‍ ഡയറക്ടര്‍ അച്ചുവാണ് സംവിധാനം. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയായ രേഷ്മയും ഫോട്ടോഷൂട്ടിലുണ്ട്. ‘ത്രൂ ദി ഓഷ്യന്‍, ആന്റ് ഫാര്‍ ബിയോണ്ട്’ എന്നാണ് കണ്‍സെപ്റ്റ്.