സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ‘കരിക്ക്’ വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി. ധന്യ ധനപാലനാണ് വധു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. നേരത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

അടൂര്‍ സ്വദേശിയായ അരുണ്‍ യൂട്യൂബറും ഗായകനും കൂടിയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരുണ്‍ പിന്നീട് അഭിനയരംഗത്തേക്ക് വരികയായിരുന്നു. തിരുവോണം സ്‌പെഷ്യലായി ‘കരിക്ക്’ പുറത്തിറക്കിയ പുത്തന്‍ എപ്പിസോഡിലും അരുണ്‍ പ്രദീപ് ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.