ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. പുതുവത്സരാശംസ നേര്‍ന്നു കൊണ്ടുളള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് മത്സരിക്കുക.

ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുകയെന്ന് താമസിയാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി വേണ്ടത് ജനങ്ങളുടെ സര്‍ക്കാരാണെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനായ പ്രകാശ് രാജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനകളൊന്നും നേരത്തെ നല്‍കിയിരുന്നില്ല.