ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന്‍ സിദ്ദാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണോ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ഉപദേശിക്കുന്നത് എന്നാണ് സിദ്ദാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.

‘ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തകാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. വല്ലാത്ത മലക്കംമറച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്‌നേഹം. ജയ് ശ്രീ റാം’-സിദ്ദാര്‍ത്ഥ് പ്രതികരിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധക്കര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തിരുന്നു. സമരം അയയാതത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സേനാവിന്യാസം ഒരിക്കിയിരിക്കുകയാണ്.