ഐഎസ്എല്‍ 7ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനു ഇന്ന് 14ാം മത്സരം. കെ.പി. രാഹുലും ജീക്‌സണ്‍ സിങ്ങുമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. ബെഞ്ചില്‍ കോച്ച് കിബു വിക്കൂനയും ഉണ്ടാവില്ല. ബാംബോലിം സ്റ്റേഡിയത്തില്‍ 7.30നു കിക്കോഫ്.

ഇന്നത്തെ മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ആറാം സ്ഥാനത്തേക്ക് എത്താം.  13 കളിയില്‍ നിന്ന് 3 ജയവും 5 സമനിലയും 5 തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ നാല് കളിയിലായി ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല.

20 കളിയാണ് സീസണില്‍ ഓരോ ടീമിനുമുള്ളത്. ഇതില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും എടികെ മോഹന്‍ ബഗാനും 12 മത്സരം കളിച്ച് നില്‍ക്കുമ്പോള്‍ ചെന്നൈയുടെ 14 കളികള്‍ കഴിഞ്ഞു. മറ്റ് ടീമുകള്‍ നിലവില്‍ 13 മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞു. മുംബൈ സിറ്റി 30 പോയിന്റോടെ ആധിപത്യം ഉറപ്പിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ ലൈനപ്പ്: ആല്‍ബിനോ (ഗോളി), കോസ്റ്റ, സന്ദീപ്, നിഷു, ധനചന്ദ്ര (പ്രതിരോധം), വിസെന്റെ, ഹുവാന്‍ഡെ, ഫാക്കുന്‍ഡോ, സഹല്‍ (മധ്യനിര), ഹൂപ്പര്‍, പ്യൂട്ടിയ. ജോര്‍ദന്‍ മറി മുന്നേറ്റനിരയിലേക്കു തിരിച്ചെത്തുകയാണെങ്കി!ല്‍ പ്യൂട്ടിയയും ഹുവാന്‍ഡെയും ആദ്യ 11ല്‍ ഉണ്ടാവില്ല. പകരം രോഹിത് കുമാര്‍ കളിക്കും.