തൃശൂര്‍: മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ (45) ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ നാടന്‍ പാട്ട് രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു.