പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം.
1983ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് വിജയന്‍ പെരിങ്ങോട് അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്. ലാല്‍ജോസ്, സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായാണ് സിനിമയിലെത്തിയത്. നാല്‍പതിലേറെ ചിത്രങ്ങളില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശമാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്‍ അമ്മ, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും സീരിയലുകളിലും അദ്ദേഹം വേഷമണിഞ്ഞിട്ടുണ്ട്.
1991 ല്‍ പുറത്തിറങ്ങിയ അടയാളം, 1988 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കാപ്പുറത്ത്, 2016 ല്‍ പുറത്തിറങ്ങിയ ഒപ്പം എന്നീ സിനിമകളുടെ പ്രൊഡക്ഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.