kerala

നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

By webdesk18

December 12, 2025

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ആറുപ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു. ജീവപര്യന്തം ശിക്ഷ ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണിക്കും. മൊത്തം പത്ത് പേരെതിരായ വിചാരണയില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ തീരുമാനത്തിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് ഇന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്.