Connect with us

kerala

കേരള സ്റ്റോറിയുടെ പേര് മാറ്റണമെന്ന് നടി മാല പാര്‍വതി

കേരള സ്റ്റോറിയുടെ പേര് മാറ്റണമെന്ന് നടി മാല പാര്‍വതി.

Published

on

കേരള സ്റ്റോറിയുടെ പേര് മാറ്റണമെന്ന് നടി മാല പാര്‍വതി.’കേരള സ്റ്റോറി ‘ എന്ന കഥ അവര്‍ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല.വരും തലമുറയ്ക്ക് വേണ്ടിയാണ്. അവര്‍ ചരിത്രത്തെ നിര്‍മ്മിക്കുകയാണ്. കമ്മേഴ്‌സ്യല്‍ സിനിമയുണ്ടാക്കുന്ന പോതു ബോധം മതി അവര്‍ക്ക്. ഭാവിയില്‍ ചരിത്രമെന്തെന്ന് തിരയുന്ന സെര്‍ച്ച് എന്‍ജിനുകളില്‍, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബാന്‍ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാന്‍ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാന്‍ നമ്മുടെ ഇടയില്‍ ആള്‍ക്കാരുണ്ട്. ഈ മണ്ണിന്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാര്‍ദ്ദത്തിന്റെ സത്യവും തിരിച്ചറിയുന്നവര്‍.ജാതിയും മതവും, ആ പ്രത്യേകതകളും, .ഈ മണ്ണിന്റെ, നമ്മുടെ സ്വത്വത്തിന്റെ സവിശേഷതകളായി കാണുന്നവര്‍.വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണില്‍ വളരാന്‍ അനുവദിക്കാതെ.. കാവല്‍ നില്‍ക്കുന്നവര്‍ ഇന്നും ഉണ്ട് മണ്ണില്‍.വിഭജിക്കാനുള്ള ശ്രമം പൂര്‍ണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയില്‍!

പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും!കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാല്‍, കലാപം നടന്നാല്‍ പട്ടാളമിറങ്ങിയാല്‍ സ്വാഭാവികം എന്ന് മലയാളികള്‍ അല്ലാത്തവര്‍ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂര്‍ എന്നൊക്കെ കേള്‍ക്കുന്ന പോലെ. നമുടെ പ്രശ്‌നങ്ങള്‍ വാര്‍ത്ത അല്ലാതെയാകും അവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍

ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.

Published

on

ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്‍ അതില്‍ 15 പേര്‍ മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Continue Reading

kerala

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.

Published

on

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.

Continue Reading

kerala

ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്നു വീണ് അപകടം; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്

വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.

Published

on

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് പതിച്ച് ഏഴ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സഞ്ചാരികളെ കരയ്‌ക്കെത്തിച്ചു. ഭാഗ്യവശാല്‍, പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വലത്തട്ടിന്റെ പഴക്കം മൂലമായിരിക്കാമെന്ന സംശയം പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. സംഭവം കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending