ചെന്നൈ: ചെക്ക് തട്ടിപ്പു കേസില്‍ നടി പൂര്‍ണിമ അറസ്റ്റില്‍. അനിഷ എന്നറിയപ്പെടുന്ന തമിഴ് നടി പൂര്‍ണിമ ശക്തിമുരുകനാണ് അറസ്റ്റിലായത്. പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. ശക്തിമുരുകന്റെ സഹോദരനും നടിക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.

ചെന്നൈ കെ.കെ നഗറിലുള്ള പ്രശാന്ത് കുമാര്‍ എന്നയാളുടെ കമ്പനിയില്‍ നിന്നും 37 ലക്ഷം രൂപ വിലവരുന്ന 101 എസികള്‍ നടിയും ഭര്‍ത്താവും ചേര്‍ന്ന് വാങ്ങിയിരുന്നു. പണം നല്‍കേണ്ട അവധി കഴിഞ്ഞതോടെ പരാതിയുമായി വന്ന പ്രശാന്തിന് ചെക്ക് നല്‍കി മടക്കി.

എന്നാല്‍, പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയതോടെയാണ് പ്രശാന്ത്കുമാര്‍ കോടതിയെ സമീപിച്ചതോടെയാണ് നടിയും ഭര്‍ത്താവിന്റെ സഹോദരനും അറസ്റ്റിലായത്. എന്നാല്‍, ഭര്‍ത്താവ് ഒളിവിലാണ്.
പൂര്‍ണിമ സിനിമകള്‍ക്കു പുറമെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.