crime

അദാനിക്കെതിരെ സെബി- റിസര്‍വ് ബാങ്ക് അന്വേഷണം വേണം; കോണ്‍ഗ്രസ്

By webdesk14

January 27, 2023

അദാനി ഗ്രൂപ്പില്‍ സാമ്പത്തിക ക്രമക്കേടു നടന്നെന്ന റിപ്പോര്‍ട്ടില്‍ സെബിയും റിസര്‍വ് ബാങ്കും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ഇവയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ജയറാം രമേശ് പറഞ്ഞു. വാസ്തവങ്ങള്‍ മറച്ചുപിടിക്കാനും സെന്‍സര്‍ ചെയ്യാനും മോദി സര്‍ക്കാരിനു ശ്രമിക്കാനായേക്കും. എന്നാല്‍, ഇന്ത്യന്‍ ധന വിപണിയും ബിസിനസ് രംഗവും ആഗോളവത്ക്കരിക്കപ്പെട്ട ഇന്ന്, ഹിന്‍ഡിന്‍ബര്‍ഗിനെപ്പോലുള്ള ഒരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഗൗനിക്കാതെ തള്ളിക്കളയാനാവില്ല.