തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി നാലിനു പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നു കൂടി അവസരമുണ്ടാകും. അടുത്ത ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കുന്നവർക്ക് പേര് ചേർക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വയസും വിലാസവും തെളിയിക്കുന്ന രേഖകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.