Connect with us

Sports

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം കേരളം രഞ്ജി ട്രോഫി സെമിയില്‍

ജമ്മു കശ്മീരിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളത്തിന് സെമി സമ്മാനിച്ചത്

Published

on

രഞ്ജി ട്രോഫിയില്‍ കേരളം സെമി ഫൈനലില്‍. ജമ്മു കശ്മീരിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളത്തിന് സെമി സമ്മാനിച്ചത്. ഇതോടെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈയും വിദര്‍ഭയും ഏറ്റുമുട്ടും.

രണ്ട് ഇന്നിങ്‌സുകളിലും സല്‍മാന്‍ നിസാര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തിന് തുണയായത്. സല്‍മാന്‍ നിസാറാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും. ക്വാര്‍ട്ടറില്‍ ജമ്മുവിനെതിരേ സമനിലയായതോടെയാണ് ഒന്നാമിന്നിങ്‌സില്‍ ഒരു റണ്‍സിന്റെ ലീഡെടുത്ത കേരളം സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍- ജമ്മു കശ്മീര്‍ – 280, 399/9 ഡിക്ലയര്‍, കേരളം – 281, 295/6. നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സിന് ജമ്മു കശ്മീര്‍ രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 399 ആയി മാറിയത്.

Football

പരിക്ക് വില്ലനാകുന്നു; സൂപ്പര്‍താരം മെസ്സിക്കുപുറമെ ലൗട്ടാരോയും അര്‍ജീന്റനയ്ക്ക് വേണ്ടി കളിക്കില്ല

പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്റര്‍ മിലാന്‍ നായകന്‍ ടീമില്‍നിന്ന് പുറത്തായത്.

Published

on

ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനക്കായി സൂപ്പര്‍താരം ലൗട്ടാരോ മാര്‍ട്ടിനെസും കളിക്കില്ല. പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്റര്‍ മിലാന്‍ നായകന്‍ ടീമില്‍നിന്ന് പുറത്തായത്.

പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ടീമിന് പുറത്തായിരുന്നു. ഈമാസം 21ന് ഉറുഗ്വായിക്കെതിരെയും 25ന് ബ്യൂണസ് ഐറിസില്‍ ബ്രസീലിനെതിരെയുമാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍. താരം കളിക്കില്ലെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും (എ.എഫ്.എ) സ്ഥിരീകരിച്ചു. ഇന്റര്‍ മിലാനായി കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ തന്നെ താരത്തെ പരിക്ക് അലട്ടിയിരുന്നു.

കഴിഞ്ഞദിവസം നടത്തിയ വൈദ്യ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് താരം ടീമിനു പുറത്തായത്. കാലിന്റെ പേശിക്കേറ്റ പരിക്കു കാരണം മുന്നേറ്റ താരം ലൗട്ടാരോ മാര്‍ട്ടിനെസ് ലോകകപ്പ് യോഗ്യത മത്സരം കളിക്കാനുണ്ടാകില്ലെന്ന് എ.എഫ്.എ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ററിന് വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് കളിക്കാന്‍ സാധിക്കുമെന്ന് താരവും ക്ലബ്ബും വിലയിരുത്തുന്നു.

താരം ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. നിര്‍ണായക മത്സരം കളിക്കാനിറങ്ങുന്ന അര്‍ജന്റീനയുടെ അറ്റാക്കിങ്ങിലെ രണ്ടു സൂപ്പര്‍ താരങ്ങളുടെ അഭാവം എങ്ങനെ നികത്താനാകുമെന്ന ആലോചനയിലാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി. കഴിഞ്ഞദിവസം സീരി എയില്‍ അറ്റ്‌ലാന്റക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് വലകുലുക്കിയിരുന്നു. താരത്തിന്റെ അസാന്നിധ്യം മറികടക്കാനായി അത്‌ലറ്റികോ മഡ്രിഡിന്റെ ജൂലിയന്‍ അല്‍വാരസിനെ മുഖ്യ സ്‌െ്രെടക്കറായി കളിപ്പിച്ചേക്കും. നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ എന്നിവരാണ് ടീമിലെ മറ്റു മുന്നേറ്റ താരങ്ങള്‍. ലൗട്ടാരോയുടെ പകരക്കാരനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അലജാന്ദ്രോ ഗര്‍ണാച്ചോ ടീമിലെത്തിയേക്കും.

അര്‍ജന്റീനക്കെതിരായ മത്സരത്തില്‍നിന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പരിക്കുമൂലം പുറത്തായിരുന്നു. ഇതോടെ മെസ്സിനെയ്മര്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശയിലായി.

Continue Reading

Football

26 അംഗ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന; സൂപ്പര്‍താരം മെസ്സി പുറത്ത്

ഉറുഗ്വായിക്കെതിരെ ഈ മാസം 21നാണ് അര്‍ജന്റീനയുടെ മത്സരം.

Published

on

ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കെതിരായ അര്‍ജന്റീന ടീമില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി പുറത്ത്. ടീമിന്റെ നായകനായ 37കാരനില്ലാതെയാകും ചിരവൈരികളായ ബ്രസീലിനെതിരെ ഈ മാസം 25ന് നടക്കുന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാര്‍ കളത്തിലിറങ്ങുക. ഉറുഗ്വായിക്കെതിരെ ഈ മാസം 21നാണ് അര്‍ജന്റീനയുടെ മത്സരം.

ഇന്റര്‍ മിയാമിക്കായി കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയ മെസ്സി മസിലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നത്. മെസ്സിയുടെ അഭാവത്തിലും സൂപ്പര്‍ സ്‌ട്രൈക്കര്‍ പോളോ ഡിബാലയെ കോച്ച് ലയണല്‍ സ്‌കലോണി ടീമിലെടുത്തിട്ടില്ല. യുവതാരം ക്ലോഡിയോ എച്ചെവെരി, ജിയോവാനി ലോ ചെല്‍സോ, അലയാന്ദ്രോ ഗര്‍ണാച്ചോ, ഗോണ്‍സാലോ മോണ്ടിയല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

 

Continue Reading

Cricket

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം

ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി.

Published

on

വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി അവസാന നിമിഷത്തിലേക്ക് എത്തി കിരീടം നേടാനാവാതെ മടങ്ങുന്നത്.

17 റണ്‍സ് നേടുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായ ഡല്‍ഹിക്ക് പാര്‍ട്‌നര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് തോല്‍വി വഴങ്ങേണ്ടിവന്നത്. 21 പന്തില്‍ 30 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈക്ക് ഓപണര്‍മാരെ നഷ്ടമായി.

 

Continue Reading

Trending