തിരുവന്തപുരം: നഗരത്തില്‍ ശനിയാഴ്ച രാത്രി വീണ്ടും വാഹനാപകടം. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മയാണ് മദ്യ ലഹരിയില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ചത്. ഇയാളുടെ ഹരിയാന രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

അപകടത്തില്‍ നിസാരമായി പരിക്കേറ്റ ഡോക്ടറെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയൊഴുകി. ഇത് അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

കഴിഞ്ഞ ദിവസം സര്‍വ്വേ ഡയറക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. മദ്യപിച്ച ശ്രീറാം അമിതവേഗതയിലാണ് കാറൊടിച്ചിരുന്നത്. കേസില്‍ ശ്രീരാമിനെയും സുഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.