പാലക്കാട്: മണ്ണാര്‍ക്കാട് സി.പി.എമ്മില്‍ വീണ്ടും ലൈംഗികപീഡന പരാതി. സംഭവത്തെ തുടര്‍ന്ന് സി.പി.എം നേതാവിനെ നാട്ടുകല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയുമായ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലുള്ളത്. പരാതിക്കാരി പാര്‍ട്ടി പ്രവര്‍ത്തകയാണ്.

നേരത്തെ, ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായും വനിതാ നേതാവ് പീഡനപരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അന്വേഷണം പാര്‍ട്ടിതലത്തില്‍ നടക്കുകയാണെന്നാണ് സി.പി.എം വിശദീകരണം.