തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിഷേധിച്ച അംഗന്‍വാടി ടീച്ചര്‍മാര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം.ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ രാജ്ഭവന് സമീപത്തായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കാണാന്‍ കഴിയില്ല. പുരുഷ പൊലീസുകാരാണ് പ്രതിഷേധിച്ചവരെ മര്‍ദ്ദിക്കുന്നത്.

അംഗന്‍വാടി തൊഴിലാളികളെ സര്‍ക്കാര്‍ തൊഴിലാളികളായി പ്രഖ്യാപിക്കുക, അങ്കണവാടി ടീച്ചര്‍മാരോട് പെരുമാറുന്നതുപോലെ മിനി അങ്കണവാടി സേവികകളെയും പരിഗണിക്കുക. അംഗന്‍വാടി തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിലയാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍.