ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റം തികഞ്ഞ കാടത്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അദ്ദേഹത്തിനെതിരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ മതേതരവാദികളും ഇതിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഒരു ശൈലി, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്നിവ നടപ്പാക്കണമെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കേണ്ടതുണ്ടെന്നും ആന്റണി പറഞ്ഞു.