തിരുവനന്തപുരം: ബാബരി കേസില്‍ സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതിയും രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. രാജ്യത്തിന് ആശ്വസിക്കാവുന്ന ദിനങ്ങളാണ് ഇനിയുള്ളത്. എന്നാല്‍ ഔദ്യോഗിക പദവികള്‍ രാജിവെച്ച് വിചാരണ നേരിടുകയാണ് കല്യാണ്‍ സിങും ഉമാഭാരതിയും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരായ ഗുഢാലോചനക്കുറ്റമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. എന്നാല്‍ നിയമപരിരക്ഷയുടെ പേരില്‍ കല്യാണ്‍ സിങിനെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചിട്ടില്ല.