Connect with us

News

ഓണ്‍ലൈന്‍ സേവനങ്ങളുടെ അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ മാത്രം; വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും

അക്ഷയ കേന്ദ്രങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പലപേരുകളില്‍ അമിത ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

Published

on

സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ മാത്രമാണെന്നും മറ്റു കേന്ദ്രങ്ങളില്‍ പോയി പൊതുജനങ്ങള്‍ വഞ്ചിതാകരുതെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍.

അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ വ്യാജ ഓണ്‍ലൈന്‍ പേരില്‍ ചില സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ഇത്തരം സ്ഥാപനങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ നിയമനടപടികള്‍ തുടരുകയാണ്.

അക്ഷയ കേന്ദ്രങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പലപേരുകളില്‍ അമിത ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഗവണ്മെന്റ് സംവിധാനങ്ങളുടെ കര്‍ശന നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുജങ്ങളുടെ രേഖകള്‍ അക്ഷയയില്‍ സുരക്ഷിതമായിരിക്കും. വ്യക്തിഗത ലോഗിനുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ ജനസേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

world

യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി

Published

on

ബ്രിട്ടൻ കെഎംസിസി 2025 -2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 22/11/2025 ശനി ചേർന്ന കൗൺസിൽ യോഗം തെരെഞ്ഞെടുത്തു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായ നേതൃത്വമാണ് ബ്രിട്ടൻ കെഎംസിസി യുടെ പുതിയ ഭാരവാഹികളായിട്ട് തിരഞ്ഞെത്തിട്ടുള്ളത്.

അഡ്വൈസറി ബോർഡ്‌ അംഗങ്ങളായി ഡോ : ഇജാസ് – (ചെയർമാൻ) ,സുബൈർ ഈസ്റ്റ് ഹാം (വൈസ്‌ ചെയർമാൻ),മുഹമ്മദലി ചങ്ങരം കുളം ‌,മുഹമ്മദ്‌ ഈസ്റ്റ്‌ഹാം,അബ്ദുള്ള കാസർഗോഡ്,സൈതലവി പാണക്കാട്ടിൽ ,മുസ്തഫ കണ്ണൂർ,സൈതലവി ,ശറഫുദ്ധീ,പി എം നാസർ ,സുനീർ വി എന്നവരും
പ്രസിഡണ്ട്‌: അസ്സൈനാർ കുന്നുമ്മൽ

വൈസ്‌ പ്രസിഡണ്ട്‌: അബ്ദുസ്സലാം പൂഴിത്തറ നുജൂം ഇരീലോട്ട്‌, അർഷാദ്‌ കണ്ണൂർ

ജനറൽ സെക്രട്ടറി: സഫീർ പേരാമ്പ്ര

സെക്രട്ടറി: അശ്രഫ്‌ വടകര അഹമ്മദ്‌ അരീക്കൊട്‌, മുഹസിൻ തോട്ടുങ്ങൽ

ടഷറർ: നൗഫൽ കണ്ണൂർ.

എക്സിക്യൂട്ടീവ്‌ അംഗങ്ങൾ: കരീം മാസ്റ്റർ,സുബൈർ കോട്ടക്കൽ,ജൗഹർ സമാൻ,സാജിദ്‌ വേങ്ങര,സാദിഖ്‌ ,ശുഹൈബ്‌
,മുദസ്സിർ,റജീസ്‌,മുഹമ്മദ്‌ വടകര,മെഹബൂബ്

സ്പോർട്സ് വിങ്: നസീഫ് കുറ്റിയൻ, അജ്മൽ രയരോത്.

കൌൺസിൽ യോഗത്തിൽ സഫീർ പേരാമ്പ്ര സ്വാഗതവും ഹസൈനാർ കുന്നുമ്മൽ അധ്യക്ഷത വഹിക്കുകയും അഷ്‌റഫ് സാഹിബ് വടകര ഉൽഘാടന പ്രസംഗവും നടത്തി .ഷാജഹാൻ
കൗൺസിൽ യോഗം നിയന്ത്രിക്കുകയും ജൗഹർ സമാൻ റിട്ടേർണിംഗ് ഓഫീസർ ചുമതലയും വഹിച്ചു .
നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു

Continue Reading

Cricket

രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

Published

on

മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Continue Reading

Trending