kerala
അക്ഷയ ഐ.ടി പദ്ധതിക്ക് ഇരുപതാണ്ട്, അഭിമാനം പങ്കുവെച്ച് പി.കെ കുഞ്ഞാലിക്കുട്ടി
നന്മയുള്ള എന്തിനെയും ഹൃദ്യമായി സ്വീകരിക്കുന്ന മലപ്പുറത്തെ മനുഷ്യരിലുള്ള വിശ്വാസമായിരുന്നു എല്ലാത്തിനുമുപരി ആ തീരുമാനത്തിന്റെ കരുത്ത്.
കേരളത്തിന്റെ ഡിജിറ്റല്‍ സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ അക്ഷയ പദ്ധതിക്ക് ഇന്ന് രണ്ടുപതിറ്റാണ്ട് തികയുകയാണ്.
അതിന് നായകത്വം വഹിച്ച വ്യവസായവകുപ്പുമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഈ നേട്ടം അഭിമാനപൂര്‍വം ഓര്‍ക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
ജീവിതത്തിലെതന്നെ ഏറ്റവും അഭിമാനകരമായ ദിവസങ്ങളിലൊന്നാണ് ഇന്ന്. കേരളം അത്യാധുനികതയുടെ നായക സ്ഥാനത്തേക്ക് ചുവട് വെച്ച അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം തികയുന്നവേളയില്‍ അതിന് നായകത്വം വഹിച്ച ആളെന്ന നിലയില്‍ മനസ്സ് നിറയെ സന്തോഷവും ചരിതാര്‍ഥ്യവുമുണ്ട്.
2002 നവംബര്‍ 18 ന് തിരുവനന്തപുരത്തെ സെനറ്റ് ഹാളില്‍ വെച്ച് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍കലാം അക്ഷയ പദ്ധതിയുടെ ജാലകങ്ങള്‍ തുറന്നിടുമ്പോള്‍ കേരളത്തിനതൊരു പുതുയുഗ പിറവിയായിരുന്നു. കമ്പ്യൂട്ടറിന്റെ പ്രാഥമിക രൂപം പോലും സര്‍വത്രികമാകാത്ത കാലത്ത്, ഇന്റര്‍നെറ്റ് എന്ന വാക്കുപോലും സാധാരണക്കാരന് പരിചിതമല്ലാത്തൊരു കാലത്താണ് ഡിജിറ്റല്‍ സാക്ഷരത എന്ന ഭാരിച്ച ഉദ്യമത്തിന് തുടക്കം കുറിക്കുന്നത് എന്നോര്‍ക്കണം.പൈലറ്റ് പ്രൊജക്റ്റ് ആയി തിരഞ്ഞെടുത്തത് മലപ്പുറത്തെ ആയിരുന്നു.
നന്മയുള്ള എന്തിനെയും ഹൃദ്യമായി സ്വീകരിക്കുന്ന മലപ്പുറത്തെ മനുഷ്യരിലുള്ള വിശ്വാസമായിരുന്നു എല്ലാത്തിനുമുപരി ആ തീരുമാനത്തിന്റെ കരുത്ത്. മലപ്പുറം ആവിശ്വാസം കാത്തത് പിന്നത്തെ ചരിത്രം. മലപ്പുറം ജില്ലയിലെ മാറാക്കരയില്‍ ആദ്യത്തെ അക്ഷയ കേന്ദ്രത്തിന് തുടക്കം കുറിച്ചു കൊണ്ട് കേരളത്തോടൊപ്പം മലപ്പുറവും ഡിജിറ്റല്‍ യുഗത്തിലേക്ക് ചിറകടിച്ചു. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും പഠിതാവാകുക എന്ന പദ്ധതിയുടെ പ്രാരംഭ തീരുമാനം പോലും നടപ്പിലാകുമോ എന്ന ആശങ്കയെ കാറ്റില്‍ പറത്തി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മലപ്പുറത്തെ ഗ്രാമങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലേക്ക് ഒഴുകുന്ന കാഴ്ച കുളിര്‍മയുള്ളതായി.
ആദ്യ ഘട്ടത്തില്‍ സംരംഭകരും പഠിതാക്കളും ഇതിനെ കച്ചവട താല്പര്യത്തോടെയല്ലാതെ സമീപിച്ചു എന്നത് ഇതിന്റെ വിജയത്തിന് മാറ്റ് കൂട്ടി.
മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം വരെ മാറ്റി വെച്ച് ഇതിനെ മുന്നില്‍ നിന്ന് നയിച്ചു. വളരാനാഗ്രഹിക്കുന്ന ഒരു ജനതയുടെ എന്തിനെയും കീഴ്‌പ്പെടുത്താമെന്ന ആത്മവിശ്വാസത്തിന്റെയും, പിന്തുണയുടെയും ബലത്തില്‍ പദ്ധതി വന്‍ വിജയമായി. മലപ്പുറത്ത് നിന്നും മറ്റ് പതിമൂന്ന് ജില്ലകളിലേക്കും അക്ഷയ പടര്‍ന്നു.
2016 ഫെബ്രുവരിയില്‍ 27 ന് അന്നത്തെ ഇന്ത്യന്‍പ്രസിഡന്റ് പ്രണബ്മുഖര്‍ജി കോഴിക്കോട്‌വെച്ച് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സ്റ്റേറ്റ് ആയി കേരളത്തെയും, ആദ്യത്തെ ഡിജിറ്റല്‍ജില്ലയായി മലപ്പുറത്തെയും പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ ഐ. ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി ആ പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍കഴിഞ്ഞത് കാലം അനുവദിച്ച കാവ്യനീതിയായി.
kerala
ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്‍
സിപിഐഎമ്മിന് ഷെയര്‍ കിട്ടാത്ത ഒരു കൊള്ളയും ഇല്ലെന്നും അഴിമതി സിപിഎമ്മിന്റെ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്‍ബലം പത്മകുമാറിന് ലഭിച്ചു. നെറികെട്ട കൊള്ളയാണ് ശബരിമലയില്‍ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പത്മകുമാര്‍ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു. പ്രേരിപ്പിച്ചത് പിണറായി വിജയന്റെ ഉറപ്പെന്നും സുധാകരന്‍ വ്യക്തമാക്കി.
സിപിഐഎമ്മിന് ഷെയര്‍ കിട്ടാത്ത ഒരു കൊള്ളയും ഇല്ലെന്നും അഴിമതി സിപിഎമ്മിന്റെ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.
അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

