kerala
താഹ തനിക്ക് സഹോദരന്, ജയിലിനകത്തും പുറത്തും തന്നെ ചേര്‍ത്തു നിര്ത്തിയവന്; ജാമ്യം റദ്ദാക്കിയ നടപടി ഭീകരമായിപ്പോയെന്ന് അലന്
ജയിലിലെന്നപോലെ പുറത്തും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നുവെന്നും, താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല, സഹോദരനാണെന്നും അലന് പറയുന്നു
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതികരണവുമായി അലന് ഷുഹൈബ്. താഹയുടെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമായിപ്പോയെന്നും താല്ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നുമാണ് അലന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താഹയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്.
ജയിലിലെന്നപോലെ പുറത്തും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നുവെന്നും, താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല, സഹോദരനാണെന്നും അലന് പറയുന്നു.
താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവന് പണി സ്ഥലത്തും ഞാന്‍ കോളേജിലുമായിരുന്നു. ഇന്നലെ താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്ച്ച സ്റ്റേഷനില്‍ ഒപ്പിടാന്‍ വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്ത് പോയി ഒരു മില്‍ക്കവിലും ഉന്നക്കായും കഴിച്ചു. പതിവ് പോലെ പൈസ അവന് തന്നെയാണ് കൊടുത്തത്.
ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു. എനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്നത് അവനോട് മാത്രമായിരുന്നു.
ഇത് ഭീകരമായിപ്പോയി. ഈ താല്ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാര്‍ഥത്തില്‍ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്.
kerala
സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍ ശ്രമം; അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍
മകള്‍ സന്ധ്യ (45)യും കാമുകന് കൂടിയായ അയല്‍വാസി നിധിന് (27)നുമാണ് പിടിയിലായത്.
തൃശൂര്‍ മുണ്ടൂരില്‍ സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകളും മകളുടെ കാമുകനും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ സ്വദേശി തങ്കമണി (75)യാണ് കൊല്ലപ്പെട്ടത്. മകള്‍ സന്ധ്യ (45)യും കാമുകന് കൂടിയായ അയല്‍വാസി നിധിന് (27)നുമാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. വിവാഹിതയായ സന്ധ്യക്ക് ഒരു മകനുണ്ട്. അമ്മ വീണ് തലക്കടിച്ച് മരിച്ചുവെന്നാണ് സന്ധ്യ ആദ്യം ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതോടെ തങ്കമണി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ധ്യയും നിധിനും ചേര്‍ന്നാണ് തങ്കമണിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായാണ് ഇരുവരും അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം രാത്രിയില്‍ പറമ്പിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
kerala
50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന് മരിച്ചു
വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്ണമിയില് ഹൃദ്ദിക്കാണ് (28) മരിച്ചത്.
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ആക്രമിച്ചിരുന്ന മകന് പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്ണമിയില് ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ ആവശ്യപ്രകാരം വീട്ടുകാര്‍ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാര്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്‍ക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന് മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്‍ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. ബംഗളൂരുവില്‍ കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു.
ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
kerala
കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി; വിദ്യാര്‍ഥിനിയുടെ കൈ അറ്റു
വെഞ്ഞാറമ്മൂട് പുത്തന്‍പാലം മാര്‍ക്കറ്റ് ജങ്ഷനിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.
തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ ഭീകരാപകടത്തില്‍ എംഎല്‍ടി വിദ്യാര്‍ത്ഥിനിയായ യുവതിയുടെ കൈ അറ്റുപോയി. നാഗരുകുഴി സ്വദേശി ഫാത്തിമ (19)യാണ് ഗുരുതരമായി പരിക്കേറ്റത്. വെഞ്ഞാറമ്മൂട് പുത്തന്‍പാലം മാര്‍ക്കറ്റ് ജങ്ഷനിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.
പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫാത്തിമയും മറ്റൊരു വിദ്യാര്‍ത്ഥിനിയായ കുറ്റിമൂട് സ്വദേശിയായ ഷബാന (19)യും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെയാണ് പിന്നിലൂടെ എത്തിയ സ്വിഫ്റ്റ് ബസ് മറികടക്കുന്നതിനിടെ തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ മറിഞ്ഞുവീണപ്പോള്‍ പിന്നിലിരുന്ന ഫാത്തിമ തെറിച്ചു വീഴുകയും ഈ സമയം കൈയിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ എത്തി ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കൈ തുന്നിച്ചേര്‍ക്കുന്നതിനായി പിന്നീട് ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഷബാനക്കും പരിക്കുകളുണ്ട്.
ഇരുവരും വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലെ എംഎല്‍ടി വിദ്യാര്‍ത്ഥിനികളാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News12 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala15 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala14 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala13 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

