ആലപ്പുഴ: പുന്നപ്രയില്‍ കോവിഡ് രോഗി ആശുപത്രിയില്‍ എത്തിച്ചത് മോട്ടോര്‍ ബൈക്കില്‍. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇരുചക്രവാഹനത്തില്‍ കോവിഡ് രോഗയെ ഹോസ്പിറ്റലില്‍ എത്തിക്കേണ്ടി വന്നതെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. പുന്നപ്ര പഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം. പുറക്കാട് സ്വദേശിയായ യുവാവിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു , എന്നാല്‍ ആംബുലന്‍സ് എത്താന്‍ സമയം എടുക്കുമെന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്ന് അവശനായ രോഗിയെ  ഇരുചക്ര വാഹനത്തില്‍ പി പി ഇ കിറ്റ് ധരിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബൈക്കിലിരുത്തി കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് അധികൃതരെ അറിയിക്കാതെയെന്ന് ജില്ലാ കളക്ടര്‍പറഞ്ഞു.