kerala

ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു

By webdesk15

March 24, 2023

ആലപ്പുഴ ജില്ലയുടെ 56-മത് കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു. രാവിലെ എത്തിയ കളക്ടറെ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കളക്ടറായി ചുമതലയേറ്റശേഷം ഹരിത വി. കുമാര്‍ പറഞ്ഞു.  തൃശ്ശൂര്‍ കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയില്‍ എത്തുന്നത്.