Connect with us

kerala

ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു

ചൂണ്ട ഉടക്കിയതിനെ തുടര്‍ന്ന് ആറ്റിലിറങ്ങിയ ഇവര്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു

Published

on

ആലപ്പുഴ: നെടുമുടി പാലത്തിനു സമീപം പമ്പയാറ്റില്‍ ചൂണ്ടയിടാന്‍ പോയ രണ്ടുപേര്‍ മുങ്ങി മരിച്ചു. ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമല്‍ ഭവനത്തില്‍ ആന്റണിയുടെ മകന്‍ വിമല്‍ രാജ് (40), വിമല്‍രാജിന്റെ സഹോദരന്റെ മകന്‍ ബെനഡിക്ട് (16) എന്നിവരാണു മരിച്ചത്.

നെടുമുടിയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഇവര്‍. ചൂണ്ട ഉടക്കിയതിനെ തുടര്‍ന്ന് ആറ്റിലിറങ്ങിയ ഇവര്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു.

 

kerala

സി.പി.എം രാഹുല്‍ ഗാന്ധിക്ക് ശക്തി പകരണം: പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിംലീഗ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

സി.പി.എം രാഹുല്‍ഗാന്ധിക്ക് ശക്തി പകരണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയില്‍ മതേതര ചേരികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയായെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസിന് പിന്നില്‍ ഇടത് പക്ഷമടക്കം  അണി നിരക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പെരിന്തല്‍മണ്ണയിലെ ബാനര്‍ വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇടക്കിടെ ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഐഎം രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ വലിയ ജനകീയ മുന്നേറ്റമാണ് ഈ യാത്രയിലുടനീളം ദര്‍ശിക്കാനാവുന്നത്. അത്രയധികം ആവേശത്തിലും, വൈകാരികമായും ജനങ്ങള്‍ ഈ യാത്രയെ ഏറ്റെടുത്തിരിക്കുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള വലിയൊരു ജനകീയ താക്കീതായി രാഹുല്‍ ഗാന്ധിയുടെ ഈ യാത്ര മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തികൊണ്ടുള്ള ഒരു പ്രതിപക്ഷ ഐക്യത്തിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിതീഷ്‌കുമാറും, ലാലു പ്രസാദ് യാദവും, ആ വിഷയത്തില്‍ സോണിയ ഗാന്ധിയുമായി ഏറ്റവും അവസാനം നടത്തിയ കൂടിക്കാഴ്ചയുമൊക്കെ വലിയ പ്രതീക്ഷയാണ് മതേതര ഇന്ത്യക്ക് നല്‍കുന്നത്. ബി.ജെ.പി ക്കെതിരെയുള്ള ഒരു വലിയ മതേതര മുന്നേറ്റം സാധ്യമാകുന്നതിന്റെ സാഹചര്യങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളൊക്കെ ഇന്നത്തെ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മതേതര ഇന്ത്യക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

മുന്നോട്ട് കുതിച്ച് ബാലകേരളം

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതക്ക് പ്രോത്സാഹനം നല്‍കി ഏറെ ശ്രദ്ധേയമായിക്കൊണ്ടാണ് ബാലകേരളം സംഘടിപ്പിക്കുന്നത്.

Published

on

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ബാല കേരളം പദ്ധതി വിലയിരുത്താനായി കോര്‍ഡിനേറ്റേര്‍സ് പാര്‍ലിമെന്റ് കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. മലബാര്‍ മേഖലയിലെ പഞ്ചായത്ത് തലം മുതലുള്ള കോര്‍ഡിനേറ്റര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതക്ക് പ്രോത്സാഹനം നല്‍കി ഏറെ ശ്രദ്ധേയമായിക്കൊണ്ടാണ് ബാലകേരളം സംഘടിപ്പിക്കുന്നത്.

വര്‍ത്തമാന കാലത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള ഭവിഷ്യത്തുകളെ നേരിടാന്‍ വിദ്യാര്‍ത്ഥികളില്‍ ക്രിയാത്മകമായ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടത് അനിവാര്യമാണെന്നും ബാലകേരളത്തിലൂടെ അത് സാധ്യമാകുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ഒക്ടോബര്‍ 1 മുതല്‍ 4 വരെ സംസ്ഥാനത്ത് ഉടനീളം ‘മാസ്സ് യൂണിറ്റ് ഫോര്‍മേഷന്‍’ എന്നപേരില്‍ ക്യാംപയിനിലൂടെ യൂണിറ്റ് രൂപീകരണം പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളില്‍ സംഗമങ്ങള്‍ സംഘടിപ്പിച്ച് വിപുലമായ സംഘടനാ രംഗത്തേക്ക് ബാലകേരളത്തെ വിഭാവനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജന. സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, ബാലവേദി വിംഗ് കണ്‍വീനര്‍ വിഎം റഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീഫ് ഷെര്‍ഷ്, വസീം മാലിക്, പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

kerala

നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.

Published

on

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അഭിമുഖത്തിനിടെ അപമാനിച്ച നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തി സിനിമ നിര്‍മാതാക്കളുടെ സംഘടന. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. നടനെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി  മാറ്റിനിര്‍ത്തുമെന്ന് സംഘടന അറിയിച്ചു.

തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. നിലവില്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ ശ്രീനാഥ് ഭാസിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടും. പോലീസിന് പരാതി നല്‍കിയതിനൊപ്പം സിനിമ നിര്‍മാതാക്കളുടെ സംഘടനയ്ക്കും  യുവതി പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സംഘടന തീരുമാനമെടുത്തത്.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.  മരട് പോലീസ് സ്‌റ്റേഷനിലായുന്നു നടന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടനെതിരെയുള്ള  കേസ്.

Continue Reading

Trending