പ്രശസ്ത തെന്നിന്ത്യന്‍ താരം അമലപോളിന്റെ മുന്‍ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത. തമിഴ്മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

amala-paul-vijay

കഴിഞ്ഞ ആഴ്ച്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചനം നേടിയത്. തുടര്‍ന്ന് വിജയുടെ അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ എ.എല്‍ അളഗപ്പന്‍ മകനുവേണ്ടി വിവാഹം ആലോചിക്കുന്നതായി വാര്‍ത്ത വന്നു. വിജയയുടെ രണ്ടാം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അളഗപ്പന്‍. വിവാഹവാര്‍ത്ത അറിയുമ്പോള്‍ അമലപോള്‍ ഷൂട്ടിങ് സെറ്റിലായിരുന്നുവെന്നും അവിടെനിന്ന് വിഷമത്തോടെ ഇറങ്ങിപ്പോയെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സിനിമാലോകം ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു വിജയയുടേയും അമലയുടേയും. രണ്ടുവര്‍ഷത്തിനുശേഷം ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് നിയമപരമായി വിവാഹമോചനം നേടിയത്.