ഉപഭോക്താക്കളെ ആകര്‍ഷിക്കുക ലക്ഷ്യമിട്ട് നെറ്റ്ഫ് ളിക്‌സ് രാജ്യത്ത് രണ്ടു ദിവസം സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇപ്പോള്‍ അതിന് മറുപടിയുമായി ആമസോണ്‍ പ്രൈമും രംഗത്തെത്തിയിരിക്കുന്നു. 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയത്.

രണ്ടു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയല്‍ ആരംഭിക്കൂ ആമസോണ്‍ പ്രൈമിന്റെ ടിറ്റര്‍ പേജില്‍ കുറിച്ചു.

സിനിമകള്‍ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷന്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാകും എന്നതാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോക്ക് ഡൗണ്‍ കാലയളവില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് നിരവധി പ്രേക്ഷകരാണ് ചേക്കേറിയത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.