ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ ഏറ്റവും വലിയ ഹോളിഡേ ഷോപ്പിങ് സീസണിന് സാക്ഷ്യം വഹിച്ചതായി ആമസോണ്‍ വെളിപ്പെടുത്തി. ബ്ലാക്ക് ഫ്രൈഡേ മുതല്‍ സൈബര്‍ മണ്‍ഡേ വരെയുള്ള ലോകവ്യാപക വില്‍പനയില്‍ 4.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 35383.58 കോടി രൂപ) കവിഞ്ഞുവെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിലധികം വര്‍ധനയാണിത് .

ലോകമെമ്പാടുമുള്ള 71,000ത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ഈ അവധിക്കാലത്ത് ഇന്നേവരെയുള്ള വില്‍പനയില്‍ ഒരു ലക്ഷം ഡോളര്‍ വരുമാനം നേടാനും കഴിഞ്ഞു. അതേസമയം, ഒരു വര്‍ഷത്തെ കണക്കുകള്‍ ആമസോണ്‍ വെളിപ്പെടുത്തിയിട്ടില്ല.

ആമസോണ്‍ വഴിയുള്ള സ്വതന്ത്ര ബിസിനസുകളിലൂടെ ലോകമെമ്പാടും 2.2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കമ്പനി അറിയിച്ചു. അമേരിക്കന്‍ എസ്എംബി കള്‍ ഈ അവധിക്കാലത്ത് മിനിറ്റില്‍ ശരാശരി 9,500 ഉല്‍പന്നങ്ങളാണ് വിറ്റിരുന്നത്.