News

ആമസോണ്‍ വെബ് സര്‍വീസസിന്റെ സൈറ്റ് സേവനം പുനഃസ്ഥാപിച്ചു

By webdesk18

October 21, 2025

ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്യുഎസ്)ഇന്നലെ സൈറ്റുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകളും ആപ്പുകളും ഏറു മണിക്കൂറുകള്‍ക്ക് പ്രവര്‍ത്തനരഹിതമായതിനു ശേഷമാണ് പ്രശ്നം പരിഹരിച്ചതെന്ന് കമ്പനി അറിയിച്ചു.

സേവന തടസത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലും ഫോറങ്ങള്‍ക്കും സൈറ്റ് ഉപയോഗിക്കുന്നവരിലുണ്ടായ ആശങ്കയും ചര്‍ച്ചയും ശ്രദ്ധേയമായിരുന്നു. എഡബ്യുഎസ് വെബ് സേവനം പഴയ നിലയിലേക്ക് മടങ്ങിയെങ്കിലും, പ്രശ്നത്തിന്റെ കാരണവും വ്യാപ്തിയും പിന്നീട് മാത്രമേ വ്യക്തമാക്കാനാകൂ എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

സ്‌നാപ്പ്ചാറ്റ്, റെഡിറ്റ് തുടങ്ങിയ എഡബ്യുഎസ് കീഴിലുള്ള ആപ്പുകളും ഇന്നലെ പ്രശ്നം അനുഭവിച്ചു.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ആശുപത്രി, ബാങ്ക്, എയര്‍പോര്‍ട്ട് സേവനങ്ങള്‍ക്ക് നേരിട്ട സൈറ്റ് മുടക്കത്തിനു ശേഷം, വ്യാപകമായി ഉപയോഗിക്കുന്ന സൈറ്റുകളുടെ സേവന തടസം ആധുനിക ആശയ വിനിമയ സങ്കേതങ്ങളുടെ ദുര്‍ബലത വെളിപ്പെടുത്തി.