Connect with us

crime

മണിപ്പൂരില്‍ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലന്‍സിന് തീയിട്ടു; അമ്മയും മകനും വെന്തുമരിച്ചു

Published

on

മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്.

പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാനാണ് ആംബുലൻസ് ഏർപ്പാടാക്കിയത്. ആദ്യത്തെ കുറച്ചുദൂരം ആംബുലൻസിനെ അസം റൈഫിൾസ് അകമ്പടി സേവിച്ചിരുന്നു. തുടർന്ന് പൊലീസ് ദൗത്യം ഏറ്റെടുത്തു. വൈകിട്ട് 6.30ഓടെ ചിലർ ആംബുലൻസ് തടഞ്ഞുനിർത്തി തീവെക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാടത്ത് മണ്ണ് ഇളകിയനിലയില്‍, ഒരാളുടെ കാല്‍ കണ്ടെത്തി; ഷോക്കേറ്റ യുവാക്കളെ കുഴിച്ചിട്ട സ്ഥലം ഉടമ കസ്റ്റഡിയില്‍

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം

Published

on

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം. സ്ഥലം ഉടമ അനന്തനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Continue Reading

crime

പീഡനക്കേസ്​ പ്രതികളെ സഹായിച്ചതായി റിപ്പോർട്ട്: പീരുമേട് ഡിവൈ.എസ്​പിക്ക് സസ്​പെൻഷൻ

കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു

Published

on

പീഡനക്കേസ് പ്രതികളെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. ജെ.കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി പീ​ഡ​ന​വും പ​ണം ത​ട്ടി​യെ​ടു​ക്ക​ലും പ​തി​വാ​ക്കി​യ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പീ​രു​മേ​ട് ഡി​വൈ.​എ​സ്.​പി ജെ. ​കു​ര്യാ​ക്കോ​സി​നെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ്​​ ചെയ്തത്.

Continue Reading

crime

ഫ്രൈയിങ് പാന്‍ കൊണ്ട് അടിച്ചു; കറിക്കത്തി കൊണ്ട് 30 തവണ കുത്തി; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകള്‍

കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് കണ്ടെത്തല്‍

Published

on

യു.എസില്‍ മൂന്നുവര്‍ഷം മുമ്പ് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ കുറ്റക്കാരിയെന്ന് കോടതി. ഒഹായോ സ്വദേശിയും ആരോഗ്യപ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ സിഡ്‌നി പവല്‍(23) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

സിഡ്‌നി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതിയുടെ ശിക്ഷ 28ന് പ്രഖ്യാപിക്കും.

അടുക്കളയില്‍ ഉപയോഗിക്കുന്നഫ്രൈയിങ് പാന്‍ കൊണ്ട് മര്‍ദിച്ചശേഷം കറിക്കത്തി കൊണ്ട് നിരവധി തവണ കുത്തിപരിക്കേല്‍പ്പിച്ചാണ് പ്രതി കൃതൃം നടത്തിയത്. ഏകദേശം മുപ്പതുതവണ പെണ്‍കുട്ടി അമ്മയുടെ കഴുത്തില്‍ കുത്തിയതായാണ് റിപ്പോര്‍ട്ട്.

Continue Reading

Trending