kerala
ഇ.പി ജയരാജനെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു
																								
												
												
											2022 ജൂണില്‍ വിമാനത്തിനുള്ളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുന്നതിനിടെ മര്‍ദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.
കോടതി നിര്‍ദേശപ്രകാരമാണ് വലിയതുറ പൊലീസ് കേസെടുത്തത്. ഈ കേസ് എഴുതിത്തള്ളാനാണ് പൊലീസ് നീക്കം.
വലിയതുറ പൊലീസ് കണ്ണൂരിലെത്തിയാണ് പരാതിക്കാര്‍ക്കു നോട്ടിസ് കൈമാറിയത്. പൊലീസ് റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫുകളായ അനില്‍ കുമാര്‍, വി.എം.സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചത്.
2022 ജൂണിലാണ് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. കണ്ണൂരില്‍നിന്നു വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെന്നു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ.പി.ജയരാജന് പ്രതിഷേധിച്ച ഒരാളെ നിലത്തേക്കു തള്ളിയിട്ടു.
പിന്നീട് പൊലീസെത്തി യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തു. വിമാന കമ്പനിക്കെതിരെ പ്രതിഷേധിച്ച ഇ.പി.ജയരാജന് ഇന്‍ഡിഗോയിലെ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
crime
വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ
														കോഴിക്കോട്: വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ മേളം കണ്ടി മീത്തൽ അബ്ദുള്ളയെ വടകര പൊലീസ് പിടികൂടി. പ്രതി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂരിലെ നിർമാണം നടക്കുന്ന വീടിന്റെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയായ തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്ദുള്ള സ്ഥിരം കുറ്റവാളി ആണെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം മോഷണ കേസുകളിൽ പ്രതിയാണ് അബ്ദുള്ള.
kerala
എറണാകുളത്ത് അമീബിക് മസ്തിഷ്കജ്വരത്തിന്റെ പുതിയ വകഭേദം; ലക്ഷദ്വീപ് സ്വദേശിനി അപകടനില തരണം ചെയ്തു
ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് രോഗബാധിത.
														കൊച്ചി: എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്കജ്വരത്തിന്റെ പുതിയ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് രോഗബാധിത. ഇപ്പോള്‍ അവര്‍ അപകടനില തരണം ചെയ്തതായും, ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
സാധാരണ കാണപ്പെടുന്ന നെഗ്ലീരിയ ഫൗളെറി എന്ന അമീബാ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായ അകന്തമീബ എന്ന പുതിയ വകഭേദമാണ് രോഗിയില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലയില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.
മൂന്ന് ആഴ്ച മുമ്പ് കഠിന തലവേദന, ഛര്‍ദ്ദി, കണ്ണിന്റെ ചലന വൈകല്യം തുടങ്ങിയ ലക്ഷണങ്ങളെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. പ്രാഥമിക പരിശോധനകള്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ സെറിബ്രോസ്പൈനല്‍ ഫ്ലൂയിഡ് പരിശോധന നടത്തിയപ്പോഴാണ് അകന്തമീബ മൂലമുള്ള അണുബാധയാണെന്ന് കണ്ടെത്തിയത്.
ചികിത്സയുടെ ആദ്യഘട്ടം മുതല്‍ തന്നെ പുരോഗതി പ്രകടമാക്കിയ രോഗിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സാധാരണ നെഗ്ലീരിയയേക്കാള്‍ അപകടം കുറവുള്ള വകഭേദമാണിതെന്ന് ചികിത്സ നിര്‍വഹിച്ച ഡോ. സന്ദീപ് പത്മനാഭന് പറഞ്ഞു. സമയോചിതമായ രോഗനിര്‍ണയമാണ് ചികിത്സയ്ക്ക് പ്രധാന പിന്തുണയായതെന്നും, രോഗി പൂര്‍ണമായി സുഖം പ്രാപിക്കാനായി തുടര്‍പരിചരണം നല്‍കുകയാണെന്നും അദ്ദേഹം അറിയിച്ചു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അന്തിമ അവസരം ഉപയോഗപ്പെടുത്തുക: മുസ്ലിം ലീഗ്
														തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും (നവംബർ 4,5 ചൊവ്വ, ബുധൻ) വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അന്തിമ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.
- 
																	
										
																			News3 days agoസുഡാനില്‍ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ കൊല്ലപ്പെട്ടു
 - 
																	
										
																			india14 hours ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
 - 
																	
										
																			More2 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
 - 
																	
										
																			kerala3 days agoസ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 200 കുറഞ്ഞു
 - 
																	
										
																			kerala2 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 - 
																	
										
																			kerala3 days agoകോഴിക്കോട് കക്കോടിയില്‍ മതിലിടിഞ്ഞ് തൊഴിലാളി മരിച്ചു
 - 
																	
										
																			News3 days agoട്രംപ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍; യു.എസില്‍ വിമാന പ്രതിസന്ധി, 7,000-ത്തിലധികം സര്‍വീസുകള്‍ വൈകി
 - 
																	
										
																			kerala3 days agoഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദരപുത്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മരിച്ചു
 

