ബംഗളൂരു: ട്രംപിന്റെ നയങ്ങള്‍ ബിസിനസിനു ഭീഷണിയുയര്‍ത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ സമര്‍പ്പിച്ച വാര്‍ഷിക ഫയലിങിലായിരുന്നു വിപ്രോയുടെ പ്രസ്താവന. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. ആഭ്യന്തര റിക്രൂട്ട്‌മെന്റ് ഉയര്‍ത്തി തൊഴില്‍ വിസകള്‍ കുറക്കുമെന്ന ട്രംപിന്റെ നിലപാടിലൂടെ അമേരിക്കയിലെ ജീവനക്കാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നും വിപ്രോ പറയുന്നു.