റൂര്‍ക്കി: ഋഷികേശിലെ വിനോദസഞ്ചാരയിടത്തില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചതിന് അമേരിക്കന്‍ യുവതിയെ അറസ്റ്റ് ചെയ്തു. ഋഷികേശില്‍ ഗംഗ നദിക്ക് കുറുകെയുള്ള ലക്ഷ്മണ്‍ ജൂല തൂക്കുപാലത്തില്‍ വെച്ച് നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ യുവതിക്കെതിരെയുളള കേസ്. പാലത്തില്‍ നിന്നും ചിത്രീകരിച്ചെന്നും അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് 30-കാരി പൊലീസ് പിടിയിലായത്.

പരസ്യമായി അശ്ലീല വീഡിയോ ചിത്രീകരിച്ച യുവതി ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്‌തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, തനിക്കെതിരേ ആരോപിച്ച കുറ്റങ്ങള്‍ അമേരിക്കന്‍ യുവതി നിഷേധിച്ചു. തന്റെ ഓണ്‍ലൈന്‍ ബിസിനസിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് യുവതിയുടെ വാദം.

രണ്ട് മാസം മുമ്പ് 27 കാരി ഫ്രഞ്ച് വനിതാ ഫോട്ടോഗ്രാഫറെയും സമാന കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മണ്‍ ജൂലാ പാലത്തില്‍വെച്ച് നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന് പിന്നാലെയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് യുവതിയെ ഫോട്ടോഷൂട്ടിന് സഹായിച്ചിരുന്നതും പിടിയിലായ അമേരിക്കന്‍ യുവതിയായിരുന്നെന്നും ഋഷികേശിലെ മുനി കി റെതി പോലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍കെ സക്ലാനി പറഞ്ഞു.